ഇയാള് നമ്മളെ കുഴപ്പത്തിലാക്കും, നിയമസഭയില്‍ കെകെ ശൈലജയുടെ ആത്മഗതം!!

തിരുവനന്തപുരം: കെ ടി ജലീൽ നിയമസഭയിൽ സംസാരിക്കുന്നതിന് മുമ്പ് കെ കെ ശൈലജയുടെ ആത്മഗതം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ലോകായുക്ത (ഭേദഗതി) ബില്ലിൻമേലുള്ള നിയമസഭയിലെ ചർച്ചയ്ക്കിടെയാണ് മുൻ ആരോഗ്യമന്ത്രിയുടെ പരാമർശം. ഇയാള് നമ്മളെ കുഴപ്പത്തിലാക്കുമെന്നായിരുന്നു പരാമര്‍ശം.

ശൈലജയുടെ ആത്മഗതം തന്‍റെ മുന്നിലുള്ള മൈക്ക് ഓണാണെന്ന് ഓർക്കാതെയായിരുന്നു. കെ.ടി ജലീൽ സംസാരിക്കുന്നതിന് മുന്നെയായിരുന്നു സംഭവം.

അതേസമയം, ശൈലജയുടെ പരാമർശം വിവാദത്തിൽ അകപ്പെട്ട ജലീലിനെ ലക്ഷ്യമിട്ടുള്ളതാണെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ കമന്‍റുകൾ വരുന്നുണ്ട്. ജലീലിനെ ഉദ്ദേശിച്ചാണ് ഈ പരാമര്‍ശമെന്ന വ്യാഖ്യാനവും വീഡിയോ പ്രചരിച്ചതോടെ വന്നിരുന്നു. ശൈലജ പതിയെ പറഞ്ഞ കാര്യമാണ് മൈക്കില്‍ സാമാന്യം വ്യക്തതയോടെ തന്നെ പതിഞ്ഞത്.