കൊടുംവരൾച്ചയിൽ ഉണങ്ങിക്കരിഞ്ഞ തെക്കുപടിഞ്ഞാറൻ ചൈനയിൽ പ്രളയഭീതി ഉണർത്തി കനത്ത മഴ

ചൈന: കൊടുംവരൾച്ചയിൽ ഉണങ്ങിക്കരിഞ്ഞ തെക്കുപടിഞ്ഞാറൻ ചൈനയിൽ പ്രളയഭീതി ഉണർത്തി കനത്ത മഴ. സിചുവാങ് അടക്കം ചൈനയുടെ തെക്ക് പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഞായറാഴ്ച മുതലാണ് മഴ കനത്തത്.

കടുത്ത വരൾച്ചയെ തുടർന്ന് ഓഗസ്റ്റ് ആദ്യവാരം ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ഓഗസ്റ്റ് ഏഴിനാണ് ചൈനയിലെ താപനില 60 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർന്നത്. പല നഗരങ്ങളിലും 45 ഡിഗ്രി സെൽഷ്യസിന് മുകളിൽ താപനില രേഖപ്പെടുത്തി.

ജലവൈദ്യുത നിലയത്തിലെ ഉൽപാദനം കുറയ്ക്കുകയും മിക്ക പട്ടണങ്ങളിലും വൈദ്യുതി ഉപയോഗം നിയന്ത്രിക്കാൻ അധികൃതർക്ക് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്രുന്നു. ഊർജ്ജ സംരക്ഷണത്തിനായി സിചുവാങിൽ ഫാക്ടറികൾ ആറ് ദിവസത്തേക്ക് അടച്ചിടാനും ഉത്തരവിട്ടിരുന്നു.