കേരളത്തിൽ ഞായറാഴ്ച വരെ മഴയ്ക്ക് സാധ്യത; മത്സ്യബന്ധനം പാടില്ല

തിരുവനന്തപുരം: അടുത്ത 36 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തിപ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്‍റെ ഫലമായി ഞായറാഴ്ച വരെ കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. നിലവിൽ, ആന്ധ്രാപ്രദേശ്-ഒഡീഷ തീരത്ത് നിന്ന് വളരെ അകലെ മധ്യ, പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലാണ് ന്യൂനമർദ പ്രദേശം സ്ഥിതിചെയ്യുന്നത്.

മണിക്കൂറിൽ 40-50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും പ്രതികൂല കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ശനിയാഴ്ച വരെ കർണാടക തീരത്തും പുറത്തും ശക്തമായ കാറ്റിൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.