വിവാഹത്തിന്റെ കാര്യത്തില്‍ ഏകീകൃതനിയമം വേണമെന്ന് ഹൈക്കോടതി

കൊച്ചി: വിവാഹത്തിന്‍റെ കാര്യത്തിൽ എല്ലാവർക്കും ബാധകമായ ഏകീകൃത നിയമം അനിവാര്യമാണെന്ന് കേരള ഹൈക്കോടതി വിധിച്ചു. ഒരു മതേതര സമൂഹത്തിൽ, നിയമപരമായ സമീപനം മതത്തെ അടിസ്ഥാനമാക്കിയുള്ളതല്ല, മറിച്ച് പൊതുനൻമയ്ക്ക് വേണ്ടിയായിരിക്കണം. ഇതിൽ മതത്തിന് ഒരു പങ്കുമില്ല. ഏകീകൃത വിവാഹ നിയമം ഉണ്ടാക്കുന്നത് കേന്ദ്രം ഗൗരവമായി പരിഗണിക്കണമെന്ന് കോടതി പറഞ്ഞു.

ജസ്റ്റിസ് എം മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിവാഹ നിയമത്തെക്കുറിച്ചുള്ള നിരീക്ഷണം നടത്തിയത്.

നിലവിൽ, വൈവാഹിക ബന്ധത്തിന്‍റെ കാര്യത്തിൽ മതത്തിന്‍റെ അടിസ്ഥാനത്തിൽ നിയമം വേർതിരിക്കുന്നുവെന്ന് ബെഞ്ച് പറഞ്ഞു.