ഹിഗ്വിറ്റ സിനിമാ വിവാദം; ഫെഫ്കയ്ക്കും ഫിലിം ചേമ്പറിനും ഭിന്നാഭിപ്രായങ്ങള്‍

ഹിഗ്വിറ്റ സിനിമയുമായി ബന്ധപ്പെട്ട് സിനിമാ സംഘടനകൾക്കിടയിൽ അഭിപ്രായ വ്യത്യാസം. ഹിഗ്വിറ്റ എന്ന പേര് വിലക്കിയ ഫിലിം ചേംബറിന്‍റെ തീരുമാനത്തിനെതിരെ ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ രംഗത്തെത്തി. എൻ എസ് മാധവന്‍റെ പുസ്തകവുമായി സിനിമയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് സംവിധായകൻ ഹേമന്ത് ജി നായർ പറഞ്ഞു. ചിത്രത്തിന്‍റെ പേര് മാറ്റാനാകില്ലെന്ന് വ്യക്തമാക്കിയ ഹേമന്തിനെ ഫെഫ്ക പിന്തുണച്ചു.

എന്നാൽ തന്‍റെ കഥയെ സിനിമയാക്കുന്നതിന് മുമ്പ് മറ്റൊരാൾ ആ പേര് സ്വീകരിച്ചതിൽ താൻ ഖേദം പ്രകടിപ്പിച്ചതാണ് എന്ന് എൻ.എസ് മാധവൻ വ്യക്തമാക്കി. പകർപ്പവകാശത്തിന്‍റെ പ്രശ്നമില്ല. താന്റെ വാദം നിയമപരമായി നിലനിൽക്കുന്നതല്ല എന്നും എൻ.എസ് മാധവൻ പറഞ്ഞു. തന്‍റെ കഥ ഒരു സിനിമയാക്കാനുള്ള ചർച്ചകൾ നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.