ഹിജാബ് നിരോധനം, കാപ്പന്റെ ജാമ്യം; നാളെ സുപ്രീംകോടതി പ്രധാന ഹർജികൾ പരിഗണിക്കും 

ന്യൂഡല്‍ഹി: ചീഫ് ജസ്റ്റിസ് യു.യു ലളിതിന്റെ ആദ്യ പ്രവൃത്തിദിനത്തിൽ സുപ്രീം കോടതി സുപ്രധാന ഹർജികൾ പരിഗണിക്കും. കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തിനെതിരായ ഹർജികൾ നാളെ കോടതി പരിഗണിക്കുന്ന കേസുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. യു.എ.പി.എ കേസിൽ നിലവിൽ ജയിലിൽ കഴിയുന്ന സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷയും സുപ്രീം കോടതി നാളെ പരിഗണിക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള കർണാടക സർക്കാരിന്റെ ഉത്തരവ് മാർച്ച് 15ന് കർണാടക ഹൈക്കോടതി ശരിവച്ചിരുന്നു. അടുത്ത ദിവസം തന്നെ ചില വിദ്യാർത്ഥികൾ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഹർജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു.