ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് ഹിമന്ത ശര്‍മ

ന്യൂഡൽഹി: ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കോമഡിയാണ് ഭാരത് ജോഡോ യാത്രയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ചു. പാകിസ്താനെയും ബംഗ്ലാദേശിനെയും ഇന്ത്യയുമായി ലയിപ്പിക്കാൻ രാഹുൽ ശ്രമിക്കട്ടെ. രാജ്യത്തിന്‍റെ വിഭജനത്തിന് കോണ്‍ഗ്രസിനെയും അദ്ദേഹം കുറ്റപ്പെടുത്തി.

2015ൽ ഹിമന്ത കോണ്‍ഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു. ഇന്ത്യ ഇപ്പോഴും ഒറ്റക്കെട്ടാണ്. അദ്ദേഹം രാജ്യത്തെ ഒന്നിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അദ്ദേഹം പാകിസ്ഥാനിലേക്ക് പോകട്ടെ. അദ്ദേഹത്തിന് അവിടെ ഭാരത് ജോഡോ യാത്ര നടത്താം,” ഹിമന്ത പരിഹസിച്ചു.

ഇന്ത്യക്ക് ഒരു പ്രശ്നവുമില്ല. രാജ്യത്തിന് ഐക്യവും അഖണ്ഡതയും ഉണ്ട്. കോൺഗ്രസാണ് രാജ്യത്തെ വിഭജിച്ചത്. മുത്തച്ഛൻ ചെയ്തതിൽ രാഹുൽ ഗാന്ധിക്ക് എന്തെങ്കിലും കുറ്റബോധമുണ്ടെങ്കിൽ പാകിസ്താനെയും ബംഗ്ലാദേശിനെയും ഇന്ത്യയുമായി ലയിപ്പിക്കാൻ ശ്രമിക്കട്ടെ. ഭാരത് ജോഡോ യാത്രയുടെ ആവശ്യമില്ലയെന്നും അദ്ദേഹം പറഞ്ഞു.