ഹിന്ദു ജ്യോതിഷവും, പൂജാവിധികളും: ബിരുദാനന്തര കോഴ്‌സുകളുമായി അലഹബാദ് യൂണിവേഴ്‌സിറ്റി

ദില്ലി: അലഹബാദ് സർവകലാശാലയിലെ പുതിയ ബിരുദാനന്തര കോഴ്സുകൾ ചർച്ചയാകുന്നു. ഹിന്ദു ജ്യോതിഷത്തിലും, പൂജാവിധികളിലുമെല്ലാം ഇനി ഇവിടെ ബിരുദം നേടാൻ കഴിയും. സർവകലാശാലയിലെ സംസ്കൃത വകുപ്പാണ് ഈ കോഴ്സുകൾ അവതരിപ്പിക്കുന്നത്.

ഹിന്ദുമതത്തിന്‍റെ സമ്പന്നമായ പൈതൃകം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കോഴ്സുകൾ സർവകലാശാല കൊണ്ടുവരുന്നത്. സംസ്കൃത വകുപ്പിൽ വേദിക് പഠനത്തിനുള്ള സെന്റര്‍ ഉടൻ സ്ഥാപിക്കുമെന്ന് സർവകലാശാലാ വക്താവ് പറഞ്ഞു.

അതേസമയം മതപരമായ പഠനത്തിലേക്ക് ഹിന്ദു മതവും വരുന്നുവെന്ന് ഇതോടെ വ്യക്തമാകുകയാണ്. മൂന്ന് പുതിയ കോഴ്‌സുകളും വേദി പഠനത്തെ ആസ്പദമായിട്ടായിരിക്കും. ഇതെല്ലാം വേദ പഠനങ്ങളുടെ നിര്‍ണായക ഭാഗങ്ങളായിരിക്കും. ഈ പഠനത്തിന്റെ ഭാഗമായി ഹിന്ദു മതത്തിന്റെ ആചാരങ്ങളും പൂജാവിധികളും കര്‍മങ്ങളും, ജ്യോതിഷവുമെല്ലാം ഉണ്ടാകും.