ഉഗാണ്ടയിൽ വിഴുങ്ങിയ 2 വയസ്സുകാരനെ ജീവനോടെ ഛർദ്ദിച്ച് ഹിപ്പൊപൊട്ടാമസ്

കാംപാല: ഹിപ്പൊപൊട്ടാമസിന്‍റെ വയറ്റിൽ നിന്ന് രണ്ട് വയസ്സുള്ള ആൺകുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടതിന്‍റെ ആശ്വാസത്തിലാണ് ഉഗാണ്ടക്കാർ ഇപ്പോൾ. രണ്ട് വയസ്സുള്ള കുട്ടിയെ ഹിപ്പൊപൊട്ടാമസ് പൂർണ്ണമായും വിഴുങ്ങുകയായിരുന്നു. ഇത് കണ്ട ഒരാൾ മൃഗത്തിന് നേരെ കല്ലെറിഞ്ഞതോടെ ഇത് കുട്ടിയെ ജീവനോടെ പുറത്തേക്ക് തുപ്പി. ഉഗാണ്ടയിലെ കത്‌വെ കബറ്റോറോയിലാണ് സംഭവം.

ഹോൾ ഇഗ എന്ന് പേരുള്ള കുട്ടി തടാകക്കരയിലെ തന്‍റെ വീടിനടുത്ത് കളിക്കുകയായിരുന്നു. ഹിപ്പൊ പെട്ടെന്ന് അവിടെയെത്തി കുട്ടിയെ വായിലാക്കി. എന്നാൽ ഹിപ്പൊ കുട്ടിയെ വിഴുങ്ങുന്നതിന് മുമ്പുതന്നെ, അത് കണ്ട ഒരാൾ മൃഗത്തിന് നേരെ കല്ലെറിയാൻ തുടങ്ങി. തുടർന്ന് മൃഗം കുട്ടിയെ തിരികെ ഛർദ്ദിച്ചു. കോംഗോയിലെ ബെവേര പട്ടണത്തിനടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. ഹിപ്പൊ വീണ്ടും തടാകത്തിലേക്ക് മടങ്ങിയെന്നും റിപ്പോർട്ടിൽ പറയുന്നു.