‘വിശുദ്ധ മെജോ’ ഇന്ന് തിയറ്ററുകളിലെത്തും

മാത്യു തോമസ്, ഡിനോയ് പൗലോസ്, ലിജോമോൾ ജോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കിരൺ ആന്‍റണി സംവിധാനം ചെയ്യുന്ന ‘വിശുദ്ധ മെജോ’ ഇന്ന് മുതൽ തീയേറ്ററുകളിലെത്തും. വിനോദ് ഷൊർണൂർ, ജോമോൻ ടി. ജോൺ, ഷമീർ മുഹമ്മദ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ജോമോൻ ടി ജോണാണ്.

ഡിനോയ് പൗലോസ് രചന നിർവ്വഹിക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് ജസ്റ്റിൻ വർഗീസാണ്.