നിരാഹാര സമരം; ദയാബായിയെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം: കാസർകോട് എയിംസ് സ്ഥാപിക്കണം എന്നതടക്കമുള്ള ആവശ്യങ്ങളുമായി എൻഡോസൾഫാൻ ദുരിതബാധിതർ സെക്രട്ടേറിയറ്റിൽ നടത്തുന്ന സമരത്തിനിടെ ദയാബായിയെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. അറസ്റ്റ് ചെയ്തിട്ടില്ലെന്നും ആരോഗ്യനില വഷളായതിനാലാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും പൊലീസ് പറഞ്ഞു.

എൻഡോസൾഫാൻ ദുരിതബാധിതർക്ക് ചികിത്സാ സൗകര്യങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ടാണ് സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാര സമരം നടത്തിയത്. ഇന്ന് നിരാഹാര സമരത്തിന്‍റെ മൂന്നാം ദിവസമായിരുന്നു. ഫലം കാണുന്നത് വരെ സമരം തുടരുമെന്നും ആശുപത്രി വിട്ടാൽ സമര പന്തലിലേക്ക് പോകുമെന്നും ദയാബായി പറഞ്ഞു.