ഭര്‍ത്താവിന് കൂട്ടുകാര്‍ക്കൊപ്പം രാത്രി 9 വരെ ചെലവഴിക്കാം; മുദ്രപ്പത്രത്തില്‍ ഒപ്പിട്ട് നൽകി വധു
കൊടുവായൂര്‍: സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കുമ്പോൾ ഫോൺ വിളിച്ച് ഭർത്താവിനെ ശല്യപ്പെടുത്തില്ലെന്ന് മുദ്രപ്പത്രത്തില്‍ ഒപ്പിട്ട് നൽകി വധു. കൊടുവായൂര്‍ മലയക്കോട് വി.എസ്. ഭവനില്‍ എസ്. രഘുവിന്റെ കൂട്ടുകാർക്കാണ് ഭാര്യ കാക്കയൂര്‍ വടക്കേപ്പുര വീട്ടില്‍ എസ്. അര്‍ച്ചന ഇങ്ങനെ ഒപ്പിട്ടുനല്‍കിയത്.
വിവാഹസമ്മാനമായി വരന്‍റെ സുഹൃത്തുക്കൾ 50 രൂപയുടെ സ്റ്റാമ്പ് പേപ്പറിൽ വധുവിന്‍റെ അനുമതിപത്രം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. രാത്രി 9 മണി വരെ സുഹൃത്തുക്കൾക്കൊപ്പം ഇരിക്കാം, ഫോൺ വിളിച്ച് ശല്യപ്പെടുത്തില്ലെന്ന മുദ്രപത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
ഇതോടെ വധുവിനും വരനും സുഹൃത്തുക്കൾക്കും സോഷ്യൽ മീഡിയയിൽ ആശംസകളുടെ പ്രവാഹമായി. കഞ്ചിക്കോട് സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് രഘു. വധു ബാങ്ക് ജോലിക്കുള്ള കോച്ചിംഗിലും.