ഗോവയെ തകര്‍ത്ത് ഹൈദരാബാദ്; ഐഎസ്എല്ലില്‍ ഒന്നാം സ്ഥാനത്ത്

പനാജി: എഫ്സി ഗോവയെ തകർത്ത് ഐഎസ്എല്ലിൽ ഒന്നാം സ്ഥാനം തിരികെ നേടി ഹൈദരാബാദ്. ഒന്നിനെതിരേ മൂന്ന് ഗോളുകള്‍ക്കായിരുന്നു ജയം.

ബർത്തലോമ്യു ഒഗ്ബെച്ചെയാണ് ഹൈദരാബാദിനായി തിളങ്ങിയത്. 20, 79, 90 മിനിറ്റുകളിലാണ് ഒഗ്ബെച്ചെയുടെ ഗോളുകൾ പിറന്നത്. 54-ാം മിനിറ്റിൽ റെഡിം തലാങ്ങാണ് ഗോവയുടെ ആശ്വാസഗോൾ നേടിയത്.

ജയത്തോടെ 13 കളികളിൽ നിന്ന് 31 പോയിന്‍റുള്ള ഹൈദരാബാദ് മുംബൈയെ പിന്തള്ളി ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.