ബില്ലിന്‍റെ ഉള്ളടക്കം എന്തെന്നറിയില്ല; വൈസ് ചാൻസലർ ബില്ലിനെക്കുറിച്ച് ഗവർണർ
ന്യൂഡൽഹി: തന്നെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട് നിയമസഭ പാസാക്കിയ ബിൽ ഇതുവരെ കണ്ടിട്ടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. താൻ തിരുവനന്തപുരത്ത് ഇല്ലാത്തതിനാൽ ബില്ലിന്‍റെ ഉള്ളടക്കം എന്തെന്നറിയില്ലെന്നും പഠിച്ച ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുൻ ബില്ലിൽ വിശദീകരണം തേടിയെങ്കിലും സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല. സർവകലാശാല വിഷയം കൺകറന്റ് ലിസ്റ്റിലായതിനാൽ കേന്ദ്രവുമായി ആലോചിക്കാതെ തീരുമാനമെടുക്കാൻ കഴിയില്ലെന്നും ഗവർണർ വ്യക്തമാക്കി.