സ്കൂൾ ബസിൽ ഉറങ്ങിപ്പോയി ; മലയാളി ബാലിക ഖത്തറിൽ മരിച്ചു

ഖത്തർ: ഖത്തറിൽ സ്കൂൾ ബസിനുള്ളിൽ മലയാളി ബാലിക മരിച്ചു. ദോഹ അൽ വക്രയിലെ സ്പ്രിംഗ്ഫീൽഡ് കിന്‍റർഗാർട്ടൻ കെജി 1 വിദ്യാർത്ഥിനി മിൻസ മറിയം ജേക്കബിനെയാണ് സ്കൂൾ ബസിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോട്ടയം ചിങ്ങവനം സ്വദേശി കൊച്ചുപറമ്പിൽ അഭിലാഷ് ചാക്കോയുടെയും സൗമ്യ ചാക്കോയുടെയും ഇളയ മകളാണ് മിൻസ.

രാവിലെ ആറുമണിയോടെ സ്കൂളിലേക്കുള്ള യാത്രാമധ്യേ കുട്ടി ബസിൽ കിടന്നുറങ്ങി. കുട്ടി മറ്റുള്ളവരോടൊപ്പം ഇറങ്ങാതിരുന്നത് ബസ് ജീവനക്കാരൻ ശ്രദ്ധിച്ചില്ല. ബസ് പരിശോധിക്കാതെ ഡ്രൈവർ വാഹനത്തിന്‍റെ വാതിൽ പൂട്ടി പോവുകയായിരുന്നു.

മിൻസയുടെ മരണത്തിൽ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അനുശോചിച്ചു. സംഭവത്തെക്കുറിച്ച് ബന്ധപ്പെട്ട അധികാരികളുമായി സഹകരിച്ച് മന്ത്രാലയം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.