ക്ലീനിംഗ് ഒരുപാടിഷ്ടം; സൗജന്യമായി വീടുകൾ വൃത്തിയാക്കി നൽകി യുവതിയുടെ യാത്ര
വീട് വൃത്തിയാക്കുന്നത് മിക്ക ആളുകളും ചെയ്യാൻ താല്പര്യപ്പെടാത്ത ഒരു ജോലിയാണ്. ആരെങ്കിലും ജോലി ഏറ്റെടുക്കുകയോ സഹായത്തിനുണ്ടായിരുന്നെങ്കിലോ എന്നെല്ലാം പലരും ആഗ്രഹിക്കുന്നു.എന്നാൽ വീട് വൃത്തിയാക്കുന്നതിനെ അത്രമേൽ സ്നേഹിക്കുന്ന ഒരു സ്ത്രീയുണ്ട്. അവരെ സംബന്ധിച്ച് വീട് വൃത്തിയാക്കുന്നതിനേക്കാൾ വലുതായി മറ്റൊന്നുമില്ല.
ഫിൻലാൻഡ് സ്വദേശിനിയായ ഓറി കാതറീനക്ക് വൃത്തിയാക്കൽ വളരെ ഇഷ്ടമാണ്. ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് വീടുകൾ വൃത്തിയാക്കി നൽകുന്നതിനായി അവർ യാത്ര ചെയ്യുന്നു. തീർത്തും സൗജന്യമായാണ് കാതറീന വീടുകൾ വൃത്തിയാക്കി നൽകുന്നത്.
29 കാരിയായ കാതറീന ഒരു ക്ലീനിംഗ് കമ്പനിയിലെ സർവീസ് മാനേജർ ജോലി ചെയ്ത് വരവേ, 2021 ലെ വേനൽകാലത്ത് വിരമിക്കുകയായിരുന്നു.മറ്റുള്ളവരുടെ വീടുകൾ വൃത്തിയാക്കി നൽകുന്നതിനായി ലോകത്തെവിടെയും അവർ സന്തോഷത്തോടെ ചെന്നെത്തുന്നു.