ഓൺലൈൻ ഗെയിമിംഗിനായി സ്വയം നിയന്ത്രണമുള്ള സംഘടന രൂപീകരിക്കാൻ ഐഎഎംഎഐ
ന്യൂഡല്‍ഹി: ഓൺലൈൻ ഗെയിമിംഗിനായി സ്വയം നിയന്ത്രണമുള്ള സംഘടന രൂപീകരിക്കുന്നത് ഉചിതമായിരിക്കുമെന്ന അഭിപ്രായവുമായി ഇന്‍റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ (ഐഎഎംഎഐ). ഉപഭോക്തൃ ഇന്‍റർനെറ്റ് കമ്പനികളെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് ഐഎഎംഎഐ.
ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (എം.ഇ.ഐ.ടി.വൈ) ഓൺലൈൻ ഗെയിമിംഗ് വ്യവസായത്തെ നിയന്ത്രിക്കുന്നതിനുള്ള നോഡൽ മന്ത്രാലയമായി മാറി. ഇതോടെയാണ് ഇത്തരം ഓൺലൈൻ ഗെയിമിംഗുമായി ബന്ധപ്പെട്ട നയങ്ങൾ മുന്നോട്ട് വയ്ക്കാൻ ഒരുങ്ങുന്നത്. ഓൺലൈൻ ഗെയിമിംഗിനായി ഒരു നയം ആവിഷ്കരിക്കാനും ഈ മേഖലയ്ക്കായി സ്വയം നിയന്ത്രണ സംഘടന രൂപീകരിക്കാനും മന്ത്രാലയത്തിന്‍റെ പദ്ധതികളെക്കുറിച്ച് അടുത്തിടെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിലേക്ക് എത്തുന്ന ഓൺലൈൻ ഗെയിമിംഗുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിയന്ത്രിതവും ചിട്ടയായതുമായ രീതിയിൽ വളരാൻ ഈ വിഭാഗത്തെ പ്രോത്സാഹിപ്പിക്കുമെന്ന് ഇന്‍റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്‍റ് ഡോ ശുഭോ റേ പറഞ്ഞു.