ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്കും പാകിസ്താനും പിഴ ചുമത്തി ഐ.സി.സി

ദുബായ്: ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തിന് ശേഷം ഇന്ത്യക്കും പാകിസ്ഥാനും തിരിച്ചടി. മത്സരത്തിലെ കുറഞ്ഞ ഓവർ റേറ്റിന്‍റെ പേരിലാണ് ഇന്ത്യയ്ക്കും പാകിസ്താനും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പിഴ ചുമത്തിയത്.

നിശ്ചിത സമയത്തേക്കാള്‍ രണ്ടോവര്‍ കൂടുതല്‍ സമയമെടുത്തതാണ് ഇരുടീമുകള്‍ക്കും വിനയായത്. ഇതോടെ ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.22 പ്രകാരം ഇന്ത്യയും പാകിസ്താനും മത്സരത്തിന്‍റെ ചെലവിന്‍റെ 20 ശതമാനം പിഴയടയ്ക്കണം.

ഫീൽഡ് അമ്പയർമാരായ മസുദുർ റഹ്മാൻ, രുചിര പില്ലിയഗുരുഗെ, മൂന്നാം അമ്പയർ രവീന്ദ്ര വിമലസിരി, നാലാം അമ്പയർ ഗാസി സോഹെല്‍ എന്നിവരാണ് ഇരുടീമുകള്‍ക്കും പിഴ വിധിച്ചത്.