വൈദ്യുത തൂണില്‍ പരസ്യം പതിച്ചാൽ ഇനി പണികിട്ടും; ക്രിമിനല്‍ കേസും പിഴയും
കാക്കനാട്: വൈദ്യുത തൂണുകളിൽ പരസ്യം പതിക്കുകയോ എഴുതുകയോ ചെയ്താൽ ക്രിമിനൽ കേസ്. പോസ്റ്റുകളിൽ പരസ്യം നൽകുന്നവർക്കെതിരെ കെ.എസ്.ഇ.ബി നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ്.
ഇവർക്കെതിരെ പൊതുമുതൽ നശിപ്പിക്കൽ വകുപ്പ് പ്രകാരം കേസെടുക്കും. വൈദ്യുത അപകടങ്ങള്‍ ഉടനടി പൊതുജനങ്ങള്‍ക്ക് അറിയിക്കാനായി വൈദ്യുതി പോസ്റ്റുകളിൽ മഞ്ഞ പെയിന്റിൽ നമ്പർ എഴുതിയിരിക്കുന്ന സ്ഥാനത്താണ് പലരും പരസ്യം പതിക്കുന്നത്.
ഇത് ശ്രദ്ധയിൽപ്പെട്ട ഉദ്യോഗസ്ഥർ ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കേസിന് പുറമെ ഇവരിൽ നിന്നും പിഴയും ഈടാക്കും. കൂടാതെ, തൂണുകളില്‍ കൊടിതോരണങ്ങളും ഫ്ളക്സ് ബോര്‍ഡുകളും കെട്ടുന്നത് അറ്റകുറ്റപ്പണിക്കെത്തുന്ന ജീവനക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.