വാഹന പരിശോധനയില്‍ നിര്‍ത്തിയില്ലെങ്കിൽ ലൈസന്‍സ് റദ്ദാക്കും

വാഹന പരിശോധനയ്ക്കായി അധികൃതർ കൈ കാണിക്കുമ്പോൾ നിർത്താതെ പോകുന്ന ഡ്രൈവർമാരുടെ ലൈസൻസ് താൽക്കാലികമായി റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി. പാലക്കാട് ജില്ലയിൽ മാത്രം കഴിഞ്ഞ മൂന്ന് മാസത്തിനിടെ നാല് പേർക്ക് ലൈസൻസ് നഷ്ടപ്പെട്ടത് പരിശോധനയ്ക്ക് നിർത്താത്തതിന്‍റെ പേരിലാണ്.

അമിത വേഗതയ്ക്കും ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നത് പോലുള്ള നിയമലംഘനങ്ങൾക്കും, ലൈസൻസ് റദ്ദാക്കാൻ നടപടി സ്വീകരിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ഇത്തരം നിയമലംഘനങ്ങൾക്ക് സാധാരണയായി പിഴ ചുമത്തും. എന്നാൽ പിഴയടച്ചവർ ഇതേ ലംഘനം ആവർത്തിക്കുന്നതായി കണ്ടെത്തിയാൽ ലൈസൻസുകൾ റദ്ദാക്കുമെന്നാണ് തീരുമാനം.