യുദ്ധത്തിൽ പരാജയപ്പെട്ടാല്‍ സേനാനായകന്‍ തുടരില്ല; സിപിഐ കേന്ദ്ര നേതൃത്വത്തിന് വിമർശനം
വിജയവാഡ: ഡി രാജയുടെ ജനറൽ സെക്രട്ടറി സ്ഥാനം ലക്ഷ്യമിട്ട് പ്രവർത്തന റിപ്പോർട്ട് ചർച്ചയിൽ കേരള ഘടകം. യുദ്ധത്തില്‍ പരാജയപ്പെട്ടാല്‍ സേനാനായകന്‍ ആ സ്ഥാനത്തു തുടരില്ലെന്ന് മന്ത്രി പി പ്രസാദ് പറഞ്ഞു. കേന്ദ്രനേതൃത്വത്തിൻ്റേത് അലസമായ സമീപനമാണെന്നും വിമർശനമുയർന്നു. ദേശീയ തലത്തിൽ കോൺഗ്രസുമായി സഖ്യം വേണമെന്ന ആവശ്യവും കേരള ഘടകം ഉന്നയിച്ചു.
രാഷ്ട്രീയ റിപ്പോർട്ട് ചർച്ചയിൽ കേരള ഘടകത്തിന്‍റെ നിലപാട് അവതരിപ്പിച്ചത് രാജാജി മാത്യു തോമസാണ്. സി.പി.എമ്മിനെപ്പോലെ കോൺഗ്രസിനോട് അഴകൊഴമ്പൻ സമീപനം പാടില്ല. കോൺഗ്രസ് ഇല്ലാതെ ബി.ജെ.പിയെ എങ്ങനെ പ്രതിരോധിക്കുമെന്ന് ചോദിച്ച കേരളം ബദൽ സഖ്യത്തിന്‍റെ കാര്യത്തിൽ വ്യക്തത വേണമെന്നും ആവശ്യപ്പെട്ടു.