ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ഇല്ലെങ്കില്‍ ലൈസന്‍സ് തെറിക്കും; എംവിഡി

കാക്കനാട്: ഹെൽമെറ്റോ സീറ്റ് ബെൽറ്റോ ധരിക്കാതെ വാഹനമോടിച്ചാൽ പിഴയടച്ച് രക്ഷപ്പെടാമെന്ന് കരുതരുത്. 500 രൂപ പിഴ ഈടാക്കുന്ന പതിവ് രീതിക്ക് പകരം ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഡ് ചെയ്യാനാണ് മോട്ടോർ വാഹന വകുപ്പിന്‍റെ തീരുമാനം.

അപകടങ്ങളിലേക്ക് നയിക്കുന്ന നിയമലംഘനങ്ങളുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ സുപ്രീം കോടതി സമിതി ശുപാർശ ചെയ്തിരുന്നു. ഇതേ തുടർന്നാണ് ഹെൽമറ്റും സീറ്റ് ബെൽറ്റും ഇല്ലാത്തവരുടെ ലൈസൻസ് റദ്ദാക്കാൻ തീരുമാനിച്ചത്.

ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കാതെ വാഹനമോടിച്ചതിന് മാർച്ച് മുതൽ ജൂൺ വരെ 48 പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തിരുന്നു. മൂന്ന് മുതൽ ആറ് മാസത്തേക്കാണ് ലൈസൻസ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.