ഗൂഗിളിൽ സെര്‍ച്ച് ചെയ്താല്‍ കിട്ടുന്നത് എറര്‍ 500, പരാതി പറഞ്ഞത് 40000 ആളുകള്‍

കാലിഫോര്‍ണിയ: എല്ലാ വിവരങ്ങളും വിരല്‍ തുമ്പില്‍ ലഭ്യമാണ്, അതാണ് Google-നെ സവിശേഷമാക്കുന്നത്. ലോകമെമ്പാടും കരുത്താര്‍ജിച്ച ഗൂഗിളിന്റെ സെര്‍ച്ച് ബോക്സിൽ ഇന്നലെ എന്ത് സെര്‍ച്ച് ചെയ്താലും എററാണ് കാണിച്ചുകൊണ്ടിരുന്നത്.

ലോകമെമ്പാടും ഗൂഗിളിന് സാങ്കേതിക തകരാർ നേരിട്ടതാണ് സംഭവം. ഇന്നലെയാണ് അപ്രതീക്ഷിതമായ ഒരു സംഭവം നടന്നത്. ആയിരക്കണക്കിനാളുകൾക്ക് ഗൂഗിൾ ആക്സസ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. നിരവധി ആളുകൾ വിവരങ്ങൾ തേടാൻ മറ്റ് മാർഗങ്ങൾ അവലംബിച്ചതായും റിപ്പോർട്ടുണ്ട്.

ഗൂഗിളിന്‍റെ പല സേവനങ്ങളും താറുമാറായി. ഗൂഗിൾ ഫോട്ടോസ്, ഗൂഗിൾ മാപ്സ്, ഗൂഗിൾ ഡ്രൈവ്, ഗൂഗിൾ ഡ്യുവോ എന്നിവയെല്ലാം പ്രവർത്തന രഹിതമാണ്. പലരും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.