സിനിമ കണ്ടാൽ ഒരു ലക്ഷം രൂപ നേടാം; സമ്മാനപദ്ധതിയുമായി ‘ശുഭദിനം’ ടീം

ഇന്ദ്രൻസും ഗിരീഷ് നെയ്യാറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ശുഭദിനം’ എന്ന ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർ പ്രേക്ഷകർക്ക് തിയേറ്ററുകളിൽ പോയി ഒരു ലക്ഷം രൂപ സമ്പാദിക്കാനുള്ള സുവർണാവസരമാണ് ഒരുക്കിയിരിക്കുന്നത്. ചിത്രം പൂർത്തിയായി അണിയറപ്രവർത്തകരുടെ പേര് വെളിപ്പെടുത്തുമ്പോൾ സ്ക്രീനിനൊപ്പം സെൽഫി എടുത്ത് അയക്കണം, ഇതിൽ നിന്നും വിജയികളെ തിരഞ്ഞെടുക്കും.

50,000 രൂപ, 25,000 രൂപ, 10,000 രൂപ, 5,000 രൂപ, 1,000 രൂപ എന്നിങ്ങനെയാണ് സമ്മാനത്തുക. 7034293333 സെൽഫികൾ അയയ്ക്കേണ്ടത് ഈ നമ്പറിലാണ്. ഹരീഷ് കണാരൻ, രചന നാരായണൻകുട്ടി, ബൈജു സന്തോഷ്, ജയകൃഷ്ണൻ, മറീന മൈക്കിൾ, മാലാ പാർവതി, ഇടവേള ബാബു, കോട്ടയം പ്രദീപ്, അരുന്ധതി നായർ, മീര നായർ, ജയന്തി, അരുൺകുമാർ, നെബീഷ് ബെൻസൺ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

നെയ്യാർ ഫിലിംസിന്‍റെ ബാനറിൽ ഗിരീഷ് നെയ്യാറാണ് ചിത്രം നിർമ്മിക്കുന്നത്. എഡിറ്റിംഗും സംവിധാനവും ശിവറാം മണിയാണ്.