അനധികൃത ഖനന അനുമതി; ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ നിയമസഭാംഗത്വം റദ്ദാക്കി

ജാർഖണ്ഡ്: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍റെ നിയമസഭാംഗത്വം റദ്ദാക്കി. അനധികൃത ഖനനത്തിന് അനുമതി നൽകിയെന്ന പരാതിയിലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി. ഹേമന്ദ് സോറന്‍റെ രാജി ഉടൻ ഉണ്ടാകും. 1951ലെ ജനപ്രാതിനിധ്യ നിയമ പ്രകാരമാണ് നടപടി.

കഴിഞ്ഞ കുറച്ച് കാലങ്ങളായി ഹേമന്ത് സോറന്റെ കേസില്‍ വാദം തുടരുകയായിരുന്നു. ഇക്കഴിഞ്ഞ 12ന് വാദം പൂർത്തിയായി. 19ന് ഇരുപാർട്ടികളും രേഖാമൂലം വിശദീകരണം നൽകി. ഇതെല്ലാം പരിശോധിച്ച ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുത്ത് ഗവർണറെ വിവരം അറിയിച്ചത്.

ഭരണഘടനയുടെ ആർട്ടിക്കിൾ 192 പ്രകാരം ഒരു പ്രതിനിധിയുടെ പേരിലുള്ള പ്രാതിനിധ്യം സംബന്ധിച്ച് തീരുമാനമെടുക്കുമ്പോൾ ഗവർണറെ അറിയിക്കണം. ഇതിനനുസരിച്ചാണ് നടപടി. അനധികൃത ഖനന കേസിലാണ് ഹേമന്ത് സോറനെ അയോഗ്യനാക്കിയത്.