അഫ്ഗാനിസ്ഥാനിൽ ഭൂചലനം; 255 പേര്‍ മരിച്ചു

കാബൂള്‍: അഫ്ഗാനിസ്ഥാനിൽ ഇന്നലെ രാത്രിയുണ്ടായ ഭൂകമ്പത്തിൽ വൻ നാശനഷ്ടമുണ്ടായി. അഫ്ഗാൻ സർക്കാരിന്റെ ഔദ്യോഗിക റിപ്പോർട്ട് പ്രകാരം 255 പേർ മരണപ്പെട്ടു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.

155 പേർക്ക് പരിക്കേറ്റു. കിഴക്കൻ അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിലെ ബര്‍മല, സിറുക്, നക, ഗയാന്‍ ജില്ലകളിലാണ് ഭൂചലനമുണ്ടായത്.

റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ കൂടുതൽ വിവരങ്ങൾ ഇനിയും ലഭിക്കാനുണ്ട്.