ആലപ്പുഴയിൽ എലിപ്പനി; ജാഗ്രത നിർദേശവുമായി ആരോഗ്യവകുപ്പ്

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ഈ മാസം ഇതുവരെ 10 പേർക്ക് എലിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. എലിപ്പനി തടയുന്നതിനും ഡോക്സി സൈക്ലിൻ ഗുളികകൾ കഴിക്കാനും ശ്രദ്ധിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. എലിപ്പനിയുടെ അണുക്കൾ കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഈർപ്പമുള്ള മണ്ണിലും ഉണ്ടാവാം.

എലികൾ, നായ്ക്കൾ, പൂച്ചകൾ, കന്നുകാലികൾ തുടങ്ങിയ മൃഗങ്ങളുടെ മൂത്രത്തിലൂടെയാണ് അണുക്കൾ മണ്ണിലും വെള്ളത്തിലും കലരുന്നത്. ഒഴുകാത്ത വെള്ളത്തിൽ എലിപ്പനി രോഗാണുക്കൾ ഉണ്ടാകാം.

ഇത്തരം ജലാശയങ്ങളിൽ ഇറങ്ങുന്നവർക്ക് എലിപ്പനി പിടിപെടാനുള്ള സാധ്യത കൂടുതലാണ്. മുറിവുകളിലൂടെയും മറ്റും അണുക്കൾ ശരീരത്തിൽ പ്രവേശിക്കും.