ആറ്റിങ്ങലിൽ വിദ്യാർത്ഥികൾ തമ്മിൽ ചേരി തിരിഞ്ഞ് കൂട്ടത്തല്ല്

തിരുവനന്തപുരം: ആറ്റിങ്ങലിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ വിവിധ സ്‌കൂളുകളില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ കൂട്ടത്തല്ല്. കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. സബ് ജില്ലാ സ്കൂള്‍ കലോത്സവവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലെത്തിയതെന്നാണ് കരുതുന്നത്.

പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും തല്ലുണ്ടാക്കിയവരെല്ലാം ഓടി രക്ഷപ്പെട്ടു.
സെപ്റ്റംബറിലും ആറ്റിങ്ങല്‍ മുന്‍സിപ്പല്‍ ബസ് സ്റ്റാന്റില്‍ ഓണാഘോഷത്തിനിടെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.