ഇന്‍-ചാറ്റ് പോള്‍സ്, 32 പേഴ്‌സണ്‍ വീഡിയോ കോള്‍; പുതിയ നിരവധി ഫീച്ചേഴ്സുമായി വാട്ട്സ്ആപ്പ്

എല്ലാ ഉപഭോക്താക്കള്‍ക്കും കമ്മ്യൂണിറ്റീസ് ഫീച്ചര്‍ ലഭ്യമാക്കി വാട്ട്സ്ആപ്പ്. മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഇക്കാര്യം അറിയിച്ചത്. ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പിലെ അംഗങ്ങളുടെ എണ്ണം 1024 ആയി വർദ്ധിപ്പിക്കുകയും ഇൻ-ചാറ്റ് പോളുകളും, 32 പേഴ്‌സണ്‍ വീഡിയോ കോളുകളും ഉൾപ്പെടെ പുതിയ അപ്ഡേറ്റുകൾ അവതരിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 32 പേഴ്സണ്‍ വീഡിയോ കോൾ വാട്സ്ആപ്പ് പ്രഖ്യാപിച്ചിരുന്നു. ഗ്രൂപ്പുകളിൽ ഉപഗ്രൂപ്പുകൾ, വ്യത്യസ്ത വിഷയങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കായി വ്യത്യസ്ത ത്രെഡുകൾ, അനൗൺസ്മെന്‍റ് ചാനലുകൾ എന്നിവ ഉൾപ്പെടുന്ന പുതിയ ഫീച്ചറുകളാണ് വാട്ട്സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്.