ഇടുക്കിയില്‍ 10ന് എല്‍ഡിഎഫിന്‍റെയും 16ന് യുഡിഎഫിന്‍റെയും ഹര്‍ത്താല്‍

തൊടുപുഴ: പരിസ്ഥിതിലോല മേഖല വിഷയത്തിൽ ഇടുക്കി ജില്ലയിൽ ജൂൺ 10ന് എൽഡിഎഫും 16ന് യു.ഡി.എഫും ഹർത്താൽ പ്രഖ്യാപിച്ചു. ബഫർ സോൺ വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ഹർത്താൽ.

സംരക്ഷിത വനമേഖലയുടെ അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ ദൂരം പരിസ്ഥിതി ലോല മേഖലയാക്കണമെന്ന് സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. വിധിയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. കോടതി ഉത്തരവ് വനസംരക്ഷണ നയത്തിൻറെ ഭാഗമാണെന്നും സുപ്രീം കോടതി വ്യക്തമാക്കിയതിനാൽ വനസംരക്ഷണ വിഷയത്തിൽ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.