ഇടുക്കിയിൽ ഒരു മത്തങ്ങയുടെ വില 47,000 രൂപ!

ഇടുക്കി: ഒരു മത്തങ്ങയ്ക്ക് നാൽപ്പത്തിയേഴായിരം രൂപ വില വരുമെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. പക്ഷെ അത് വിശ്വസിക്കണം. ഇടുക്കിയിലെ മലയോര മേഖലയിലെ കുടിയേറ്റ ഗ്രാമമായ ചെമ്മണ്ണാറിൽ നടന്ന ലേലത്തിൽ 5 കിലോയോളം ഭാരമുള്ള മത്തങ്ങ 47,000 രൂപയ്ക്കാണ് വിറ്റത്.

സാധാരണ നടക്കാറുള്ള ലേലം വിളിയിൽ മുട്ടനാടും പൂവൻ കോഴിയുമൊക്കെ പതിനായിരത്തിന് മുകളിൽ ലേലം വിളിച്ച് പോകാറുണ്ടെങ്കിലും മലയോരത്തിൻറെ വളക്കൂറുള്ള മണ്ണിൽ വിളഞ്ഞ മത്തങ്ങാ ചരിത്രം സൃഷ്ടിക്കുന്നത് ഇതാദ്യമായിട്ടാണ്. മത്തങ്ങയുടെ വില ഉയരുകയും ലേലത്തിൽ 10,000 കടക്കുകയും ചെയ്തതോടെ, ജനപ്രിയ ലേലത്തിൽ പങ്കെടുക്കാൻ ഒത്തുകൂടിയ ആളുകൾക്കിടയിൽ ലേലം ഒരു ഹരമായി മാറുകയും ഒടുവിൽ സംഘാടകർക്ക് ആരോ സൗജന്യമായി നൽകിയ മത്തങ്ങ ലോക ചരിത്രത്തിന്‍റെ ഭാഗമായി 47,000 രൂപയ്ക്ക് വിൽക്കുകയും ചെയ്തു.