ജമ്മുകശ്മീരിൽ വെടിവയ്പ്പ്; 2 അതിഥി തൊഴിലാളികൾക്ക് വെടിയേറ്റു
ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം. രണ്ട് കുടിയേറ്റ തൊഴിലാളികൾക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ബഡ്ഗാം ജില്ലയിലെ ചാന്ദ്പൂരിയിലാണ് സംഭവം. ഒരാൾക്ക് പരിക്കേൽക്കുകയും മറ്റൊരാൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടയുടൻ മരിക്കുകയും ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് ആക്രമണമുണ്ടായത്.
ബീഹാർ സ്വദേശിയായ ദിൽകുഷ് ആണ് വെടിയേറ്റ് മരിച്ചത്. പരിക്കേറ്റ മറ്റൊരാൾ എസ്.എം.എച്ച്.എസ് ആശുപത്രിയിൽ ചികിത്സയിലാണ്.
വ്യാഴാഴ്ച രാവിലെ കശ്മീരിലെ കുൽഗാമിൽ രാജസ്ഥാനിൽ നിന്നുള്ള ബാങ്ക് മാനേജർ കൊല്ലപ്പെട്ട് മണിക്കൂറുകൾക്കകമാണ് ആക്രമണമുണ്ടായത്. ഷോപ്പിയാനിൽ ഇന്ന് രാവിലെയുണ്ടായ ബോംബ് സ്ഫോടനത്തിൽ മൂന്ന് സൈനികർക്കും പരിക്കേറ്റിരുന്നു.