ലക്ഷദ്വീപില്‍ മൃഗഡോക്ടര്‍മാരില്ല; കോടതി ഉത്തരവുണ്ടായിട്ടും നിയമനത്തിൽ തീരുമാമായില്ല

കോഴിക്കോട്: കൂടുതൽ മൃഗഡോക്ടർമാരെ നിയമിക്കണമെന്ന ഹൈക്കോടതി ഉത്തരവ് ലക്ഷദ്വീപ് ഭരണകൂടം ഇതുവരെ നടപ്പാക്കിയില്ല. 10 ദ്വീപുകൾക്കുമായി ഇപ്പോൾ രണ്ട് ഡോക്ടർമാർ മാത്രമാണുള്ളത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ മൃഗസംരക്ഷണ വകുപ്പിലെ കരാർ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതിനെ തുടർന്നാണ് മൃഗഡോക്ടർമാരുടെ എണ്ണം കുറഞ്ഞത്.

അതിനുശേഷം കവരത്തി ദ്വീപ് ഒഴികെയുള്ള ഒമ്പത് ദ്വീപുകളിലും വെറ്ററിനറി ഡോക്ടർമാരുടെ സേവനം ലഭ്യമല്ല. ദ്വീപുകളിലെ പക്ഷികളെയും മൃഗങ്ങളെയും ചികിത്സിക്കാൻ പാരാ-വെറ്ററിനറി സ്റ്റാഫിനെ ഭരണകൂടം നിയോഗിച്ചിട്ടുണ്ട്.

ഇത് തികച്ചും അനീതിയാണെന്നും മിണ്ടാ പ്രാണികളോടുള്ള അനീതിയാണെന്നും ഡോക്ടർമാർ ചൂണ്ടിക്കാണിക്കുന്നു.