ഒഡീഷയിൽ മാവോയിസ്റ്റ് ആക്രമണം: മൂന്ന് സിആർപിഎഫ് ജവാന്മാർ മരിച്ചു

ഭുവനേശ്വർ: ഒഡീഷയിൽ മാവോയിസ്റ്റ് ആക്രമണത്തിൽ മൂന്ന് സിആർപിഎഫ് ജവാൻമാർ വീരമൃത്യു വരിച്ചു. നാലു പേർക്ക് പരിക്കേറ്റു. നിവാപാട ജില്ലയിലാണ് സംഭവം. അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ റാങ്കിലുള്ള രണ്ട് പേരും ഒരു ജവാനും കൊല്ലപ്പെട്ടു. പരിശോധനയ്ക്കിടെ സേനയെ വളഞ്ഞ് ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം.