രാജ്യത്ത് കോവിഡ് കേസുകളിൽ വർധന

രാജ്യത്ത് കൊവിഡ് കേസുകൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,712 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിൽ കോവിഡ്-19 ബാധിച്ചവരുടെ ആകെ എണ്ണം 4,31,64,544 ആയി ഉയർന്നു. സജീവ കേസുകളുടെ എണ്ണം നിലവിൽ 19,509 ആണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം അഞ്ച് പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,584 പേർ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 4,26,20,394 ആണ്. രാജ്യത്തെ മരണനിരക്ക് 1.22 ശതമാനമാണ്. സജീവ കേസുകളുടെ എണ്ണം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,123 കേസുകളുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. മൊത്തം അണുബാധയുടെ 0.05 ശതമാനവും സജീവ കേസുകളാണെന്നും ദേശീയ കോവിഡ് -19 രോഗമുക്തി നിരക്ക് 98.74 ശതമാനമാണെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.84 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.67 ശതമാനവുമാണ്.

രാജ്യവ്യാപകമായ കോവിഡ് വാക്സിനേഷൻ ഡ്രൈവിൻ കീഴിൽ നൽകിയ സഞ്ചിത ഡോസുകൾ 193.70 കോടി കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് നടത്തിയ കോവിഡ്-19 പരിശോധനകളുടെ എണ്ണം 4,41,989 ആണ്. മുംബൈയിൽ മാത്രം 739 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 116 ദിവസത്തിനിടെ റിപ്പോർട്ട് ചെയ്ത ഏറ്റവും ഉയർന്ന കേസുകളാണിത്. രണ്ട് ദിവസം മുമ്പ് 318 കേസുകൾ മാത്രമാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. ബുധനാഴ്ച റിപ്പോർട്ട് ചെയ്ത കേസുകളിൽ 96 ശതമാനവും രോഗലക്ഷണങ്ങളില്ലാത്തവയാണ്. നിലവിൽ, നഗരം കനത്ത ജഗ്നാതയിലാണ്. നഗരത്തിലെ പോസിറ്റിവിറ്റി നിരക്ക് 8.4 ശതമാനമാണ്.