രാജ്യത്ത് ഇന്ധന ഉപയോഗം കുതിച്ചുയരുന്നു
ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ ഉപയോഗം വൻ തോതിൽ ഉയർന്നതായി റിപ്പോർട്ട്. മേയിൽ മുൻവർഷത്തേക്കാൾ 23.8 ശതമാനം വർദ്ധനവുണ്ടായി. കേന്ദ്രസർക്കാരിന് കീഴിലുള്ള പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെല്ലാണ് ഈ കണക്കുകൾ പുറത്തുവിട്ടത്.
കഴിഞ്ഞ മാസം ഇന്ത്യയുടെ ഇന്ധന ഉപഭോഗം 18.27 ദശലക്ഷം ടണ്ണായിരുന്നു. 2021 ഏപ്രിലിന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിമാസ ഉപഭോഗ വർദ്ധനവാണ് 2022 മെയ് മാസത്തിൽ രേഖപ്പെടുത്തിയത്.
അതേസമയം, 2021 മെയ് മാസത്തിലെ ഉയർന്ന വ്യാപനമാണ് ഇത്രയും ഉയർന്ന നിരക്കിൽ ഉപഭോഗം വർദ്ധിക്കാൻ കാരണമെന്ന് വിലയിരുത്തലുണ്ട്. എന്നിരുന്നാലും, നിലവിലെ ഇന്ധന വില വർദ്ധനവ് വരും ദിവസങ്ങളിൽ ഉപഭോഗം കുറയ്ക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.