സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു. ഇന്നലെ ഉയർന്ന സ്വർണ വിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വില 80 രൂപ കുറഞ്ഞു. രണ്ട് ദിവസത്തെ വർദ്ധനവിനു ശേഷം ശനിയാഴ്ച ഇടിഞ്ഞ സ്വർണ വില ഞായറാഴ്ചയും മാറ്റമില്ലാതെ തുടർന്നു. ഇന്നലെ വിപണി തുറന്നപ്പോൾ ഒരു പവൻ സ്വർണത്തിന് 80 രൂപയുടെ വർദ്ധനവുണ്ടായി.
ഗ്രാമിന് 22 കാരറ്റ് സ്വർണത്തിന് 10 രൂപയാണ് കുറഞ്ഞത്. ഇന്നലെ ഇത് 10 രൂപ കൂടുതലായിരുന്നു. 22 കാരറ്റ് സ്വർണത്തിന് 4765 രൂപയാണ് ഇന്നത്തെ വിപണി വില. .18 കാരറ്റ് സ്വർണ്ണത്തിന്റെ വിലയും കുറഞ്ഞു.
അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. ഹാൾമാർക്ക് വെള്ളിയുടെ വില ഗ്രാമിന് 100 രൂപയായി തുടരുന്നു. സാധാരണ വെള്ളിയുടെ വില 66 രൂപയാണ്.