പാഠ്യ പദ്ധതിയില്‍ യോഗ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ന്യൂഡല്‍ഹി: യോഗയെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ നാഷണൽ കൗൺസിൽ ഫോർ എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിംഗിന് (എൻസിഇആർടി) നിർദ്ദേശം നൽകി.

ദേശീയ യോഗ ഒളിമ്പ്യാഡ്-2022 നെ അഭിസംബോധന ചെയ്യവേ, ദേശീയ വിദ്യാഭ്യാസ നയം വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ശാരീരികവും വൈകാരികവുമായ ക്ഷേമത്തിന് പ്രത്യേക ഊന്നൽ നൽകുന്നുവെന്ന് മന്ത്രി പറഞ്ഞു.