സംസ്ഥാനത്ത് ഇന്ന് മഴ കനത്തേക്കില്ല; 12 വരെ മഴ തുടർന്നേക്കും

കേരളത്തിൽ ഇന്ന് കാലവർഷത്തിൻറെ തീവ്രത കുറയുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻറെ പ്രവചനം. സംസ്ഥാനത്തെ ഒരു ജില്ലയിലും ഇന്ന് പ്രത്യേക ജാഗ്രതാ നിർദേശങ്ങളില്ല. ഇന്ന് ശക്തമായില്ലെങ്കിലും 12 വരെ മഴ തുടരും. ഇതനുസരിച്ച് നാളെ 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത 5 ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയുള്ളതിനാൽ രാജ്യത്തെ പല ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് pic.twitter.com/61GSGINvMG

മെയ് 29 ൻ കേരളത്തിൽ മൺസൂൺ എത്തിയെങ്കിലും കാറ്റിൻറെ വേഗതയും ശക്തിയും അനുകൂലമല്ലാത്തതിനാൽ അധികം മഴ ലഭിച്ചില്ല. കേരള തീരത്ത് മഴമേഘങ്ങളെ കൊണ്ടുവരാൻ കാറ്റിൻ വേണ്ടത്ര ശക്തിയില്ലാത്തതാണ് മഴ കുറയാൻ കാരണം. ഉത്തരേന്ത്യയിൽ രൂപപ്പെട്ട വിപരീത അന്തരീക്ഷ ചുഴിയും മഴ കുറയാൻ കാരണമായി. എന്നിരുന്നാലും, വരും ദിവസങ്ങളിൽ മൺസൂൺ സജീവമാകാൻ സാധ്യതയുണ്ടെന്ന് വ്യക്തമാണ്.