സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില വർധിച്ചു. ഇന്നലെ മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന്റെ വില 80 രൂപയായി ഉയർന്നു. രണ്ട് ദിവസത്തെ വർദ്ധനവിന് ശേഷം ശനിയാഴ്ച ഇടിഞ്ഞ സ്വർണ വില ഞായറാഴ്ചയും മാറ്റമില്ലാതെ തുടർന്നു. 80 രൂപയായിരുന്നു ശനിയാഴ്ച കുറഞ്ഞത്. ഇന്ന് വിപണിയിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില 38200 രൂപയാണ്.

22 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാം സ്വർണത്തിന് 10 രൂപയാണ് വർധിച്ചത്. ശനിയാഴ്ച 10 രൂപ കുറഞ്ഞിരുന്നു. ഗ്രാമിന് 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 4775 രൂപയാണ്. 18 കാരറ്റ് സ്വർണ്ണത്തിന്റെ വിലയും ഉയർന്നു. 18 കാരറ്റ് സ്വർണത്തിന്റെ വിലയും 10 രൂപ വർധിച്ചു. 18 ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 3945 രൂപയാണ്. ശനിയാഴ്ച 10 രൂപ കുറഞ്ഞിരുന്നു. 

അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. വെള്ളിയുടെ വില ഗ്രാമിന് 100 രൂപയായി തുടരുന്നു. സാധാരണ വെള്ളിയുടെ വില 66 രൂപയാണ്.