അമേരിക്കയിൽ കുട്ടികൾക്ക് പേരുകൾക്ക് നിയന്ത്രണം

ഓരോ വർഷവും അമേരിക്കയിൽ ദശലക്ഷക്കണക്കിന് കുഞ്ഞുങ്ങൾ ജനിക്കുകയും അവർക്ക് പേരിടുകയും ചെയ്യുന്നു. എന്നാൽ, ചില പേരുകൾ സംസ്ഥാന സർക്കാരുകൾ ഇവിടെ നിരോധിച്ചിട്ടുണ്ട്. ഇംഗ്ലീഷ് അക്ഷരമാലയിലെ 26 അക്ഷരങ്ങളായി പേരുകൾ പരിമിതപ്പെടുത്തണമെന്നാണ് ഇവിടുത്തെ നിയമം. ഇവിടെയുള്ള രക്ഷാകർതൃ വെബ്സൈറ്റുകൾ അനുസരിച്ച്, ഇമോജികളും അശ്ലീലമോ അപകീർത്തികരമോ ആയ പേരുകളും കർശനമായി നിരോധിച്ചിരിക്കുന്നു.