പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂർ എന്നിവരുടെ വീട്ടിൽ റെയ്ഡ് തുടർന്ന് ആദായനികുതി വകുപ്പ്

കൊച്ചി: മലയാള സിനിമാ നിർമ്മാതാക്കളുടെ വീടുകളിലും പ്രമുഖ പ്രൊഡക്ഷൻ കമ്പനികളിലും റെയ്ഡ് തുടർന്ന് ആദായനികുതി വകുപ്പ്. നടൻ പൃഥ്വിരാജ്, നിർമ്മാതാക്കളായ ആന്‍റണി പെരുമ്പാവൂർ, ആന്‍റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ, എബ്രഹാം മാത്യു എന്നിവരുടെ വീടുകളിലാണ് റെയ്ഡ് നടക്കുന്നത്.

സിനിമാ നിർമാണത്തിനായി പണം സമാഹരിച്ചതിലും, ഒടിടി വരുമാനത്തിലുമടക്കം കള്ളപ്പണ ഇടപാടുകളും നികുതി വെട്ടിപ്പും നടന്നുവെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ്. പരിശോധന പൂർത്തിയാക്കി രണ്ടാഴ്ച കഴിഞ്ഞാൽ മാത്രമേ ക്രമക്കേടുകൾ ഉണ്ടോ എന്ന കാര്യത്തിൽ വ്യക്തതയുണ്ടാകൂ.