കൂലിപ്പണിക്കാരന് 37.5 ലക്ഷം രൂപയുടെ ആദായ നികുതി നോട്ടീസ്!
പട്‌ന: ലക്ഷക്കണക്കിന് രൂപയുടെ ആദായനികുതി നോട്ടീസ് ലഭിച്ചാൽ നിങ്ങൾ എന്തുചെയ്യും? അന്തം വിട്ട് നില്‍ക്കും, പതറി പോകും എന്നൊക്കെയുള്ള ഉത്തരങ്ങളാവും പലര്‍ക്കും പറയാനുണ്ടാവുക. എന്നാൽ ബീഹാറിലെ ഒരു തൊഴിലാളിക്ക് സമാനമായ നോട്ടീസ് ലഭിച്ചു. ആക പേടിച്ച് വിറച്ചിരിക്കുകയാണ് ഇയാള്‍.
37.5 ലക്ഷം രൂപ അടയ്ക്കാനാണ് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. ജീവിതത്തിൽ ഇതുവരെ 10 ലക്ഷം രൂപ തികച്ച് കാണാത്ത ആളോടാണ് ഇത്രയും വലിയ തുക അടയ്ക്കാൻ ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടത്. സംഭവം ഇപ്പോൾ പോലീസ് സ്റ്റേഷനിൽ എത്തിയിരിക്കുകയാണ്.
ബിഹാറിലെ ഖഗാരിയ ജില്ലയിലെ മഘൗന ഗ്രാമത്തിലെ താമസക്കാരനായ ഗിരീഷ് യാദവിനാണ് ആദായനികുതി വകുപ്പിന്‍റെ നോട്ടീസ് ലഭിച്ചത്. അദ്ദേഹം ദിവസവേതനക്കാരനാണ്. അദ്ദേഹത്തിന്‍റെ ദിവസ വേതനം 500 രൂപ മാത്രമാണ്. അങ്ങനെയുളള ഗിരീഷിന് എങ്ങനെ 37 ലക്ഷം രൂപയുടെ ആദായനികുതി നോട്ടീസ് കിട്ടി എന്നതാണ് എല്ലാവരുടെയും ചോദ്യം.