സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് 8 വിക്കറ്റ് ജയം

കാര്യവട്ടം : സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ജയം സ്വന്തമാക്കി ഇന്ത്യ. ആദ്യം ബാറ്റിംഗിനിറങ്ങിയ സൗത്ത് ആഫ്രിക്ക 8 വിക്കറ്റ് നഷ്ടത്തിൽ 106 റൺസ് മാത്രമാണ് നേടിയത്. മറുപടി ബാറ്റിംഗിൽ ഇന്ത്യ 16.4 ഓവറിൽ 8 വിക്കറ്റുകൾ ബാക്കി നിൽക്കെ ലക്ഷ്യം മറികടന്നു.

ഇന്ത്യക്ക് വേണ്ടി അർഷ്‌ദീപ് 3 വിക്കറ്റ് നേടി. സൂര്യകുമാർ യാദവും കെ.എൽ രാഹുലും അർദ്ധ സെഞ്ചുറികൾ നേടി.