ഇന്ത്യ ചൈന സംഘർഷം; അതിർത്തിയിൽ ജാഗ്രത, പ്രതിപക്ഷം വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചേക്കും
ന്യൂ ഡൽഹി: ഇന്ത്യ-ചൈന സൈനിക സംഘർഷത്തെ തുടർന്ന് നിയന്ത്രണ രേഖയിൽ അതീവ ജാഗ്രത. അതേസമയം, സംഘർഷത്തിനായി തവാങ് സെക്ടറിലെത്തിയ ചൈനീസ് സൈന്യത്തിന്റെ കൈവശം ആയുധങ്ങൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.
ആണികള്‍ തറച്ച മരക്കഷ്ണവും ടേസർ തോക്കുകളും കയ്യില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. 15 ലധികം ചൈനീസ് സൈനികർക്ക് പരിക്കേറ്റതായി സൂചനയുണ്ട്.
അരുണാചൽ പ്രദേശിലെ യഥാർത്ഥ നിയന്ത്രണ രേഖയിലെ സംഘർഷ വിഷയം കോൺഗ്രസ് ഇന്ന് പാർലമെന്റിൽ ഉന്നയിക്കും. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ സഭയിൽ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടേക്കും. സമ്മേളനത്തിന് മുന്നോടിയായി ബിജെപി പാർലമെന്ററി പാർട്ടി യോഗം ചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗത്തിൽ പങ്കെടുത്തേക്കും.