ആർബിഐ പ്രവചിച്ച സാമ്പത്തിക വളർച്ച കൈവരിക്കാതെ ഇന്ത്യ

ന്യൂഡല്‍ഹി: 2022-23 സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ (ഏപ്രിൽ-ജൂൺ) ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉൽപാദനം (ജിഡിപി) 13.5 ശതമാനം ഉയർന്നു. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസാണ് കണക്കുകൾ പുറത്തുവിട്ടത്.

അതേസമയം, റിസർവ് ബാങ്ക് പ്രവചിച്ച വളർച്ച കൈവരിച്ചിട്ടില്ല. സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ 16.2 ശതമാനം വളർച്ചയാണ് ആർബിഐ പ്രവചിച്ചിരുന്നത്.

ഏപ്രിൽ-ജൂൺ കാലയളവിൽ മൊത്തം ആഭ്യന്തര ഉൽപാദനം (റിയൽ ജിഡിപി) 36.85 ലക്ഷം കോടി രൂപയായി രേഖപ്പെടുത്തി. 2021-22 കാലയളവിൽ ജിഡിപി 32.46 ലക്ഷം കോടി രൂപയായിരുന്നു.