നാലാം സംയുക്ത യോഗം ചേർന്ന് ഇന്ത്യ-ഒമാൻ കോസ്റ്റ് ഗാർഡ്
മസ്കത്ത് : റോയൽ ഒമാൻ പൊലീസിന്‍റെ കോസ്റ്റ് ഗാർഡ് പൊലീസ് കമാൻഡും ഇന്ത്യൻ കോസ്റ്റ് ഗാർഡും സംയുക്ത യോഗം ചേർന്നു. ഒമാൻ കോസ്റ്റ് ഗാർഡ് പൊലീസ് കമാൻഡർ ബ്രിഗേഡിയർ ജനറൽ അലി സെയ്ഫ് അൽ മുഖ്ബാലി, ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഡയറക്ടർ ജനറൽ വീരേന്ദർ സിംഗ് പത്താനിയ എന്നിവരാണ് നേതൃത്വം നൽകിയത്.
2 രാജ്യങ്ങളിലെയും കോസ്റ്റ് ഗാർഡ് സേനയുടെ നാലാമത് സംയുക്ത യോഗമാണിത്. സമുദ്രസംരക്ഷണവുമായി ബന്ധപ്പെട്ട് ഇരു രാജ്യങ്ങൾക്കും പൊതുതാൽപര്യമുള്ള വിഷയങ്ങൾ യോഗം ചർച്ച ചെയ്തു.