Latestസ്‌പോര്‍ട്‌സ്‌

ഇന്ത്യ-പാക് പോരാട്ടം, സ്റ്റാന്റിംഗ്റൂം ടിക്കറ്റുകൾ നിമിഷനേരം കൊണ്ട് വിറ്റു തീര്‍ന്നു

മെല്‍ബണ്‍: ഈ മാസം 23 ന് നടക്കുന്ന ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ സൂപ്പർ 12 മത്സരം കാണാൻ സംഘാടകർ ഒരുക്കിയ അധിക ടിക്കറ്റുകളും നിമിഷനേരം കൊണ്ട് വിറ്റ്തീർന്നു . ഏകദേശം 100,000 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് (എംസിജി) ഇന്ത്യ-പാകിസ്ഥാൻ മത്സരം നടക്കുന്നത്. മത്സരത്തിനുള്ള എല്ലാ സീറ്റ് ടിക്കറ്റുകളും മണിക്കൂറുകൾക്കുള്ളിൽ വിറ്റുതീർന്നിരുന്നു.

ഇതേതുടർന്ന് മത്സരം കാണാൻ തയ്യാറുള്ളവർക്ക് സ്റ്റാൻഡിംഗ് ടിക്കറ്റുകൾ സംഘാടകർ ഒരുക്കിയിരുന്നു. വിൽപ്പനയ്ക്ക് വച്ച് 10 മിനിറ്റിനുള്ളിൽ ഇത് വിറ്റുതീർന്നു. അതേസമയം, ടിക്കറ്റ് വാങ്ങിയിട്ടും ഒരു കാരണവശാലും ലോകകപ്പ് കാണാൻ എത്താൻ കഴിയാത്തവർക്കായി സംഘാടകർ ഔദ്യോഗിക ടിക്കറ്റ് റീസെയിൽ പ്ലാറ്റ്ഫോമും ഒരുക്കിയിട്ടുണ്ട്. 22 ന് സിഡ്നിയിൽ നടക്കുന്ന ഓസ്ട്രേലിയ-ന്യൂസിലൻഡ് സൂപ്പർ 12 മത്സരത്തിനുള്ള ടിക്കറ്റുകളും വിറ്റഴിഞ്ഞു.