ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ 107-ാം സ്ഥാനത്ത്; പാകിസ്ഥാനും ശ്രീലങ്കയ്ക്കും പിന്നിൽ

ന്യൂഡൽഹി: ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ വീണ്ടും പിന്നിലായി. സൂചികയിൽ 121 രാജ്യങ്ങളിൽ 107-ാം സ്ഥാനത്താണ് ഇന്ത്യ. കഴിഞ്ഞ വർഷത്തേക്കാൾ ആറ് സ്ഥാനങ്ങൾ താഴെയാണ് ഇപ്പോൾ ഇന്ത്യ. 2022 ൽ ഇന്ത്യയുടെ സ്ഥാനം 101 ൽ നിന്ന് 107ൽ എത്തി. ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്കോർ 29.1 ആണ്.

ചൈന, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ്, നേപ്പാൾ, മ്യാൻമർ തുടങ്ങിയ അയൽരാജ്യങ്ങളേക്കാൾ പിന്നിലാണ് ഇന്ത്യ. ഈ രാജ്യങ്ങൾ യഥാക്രമം 4, 99, 64, 84, 81, 71 സ്ഥാനങ്ങളിലാണ്. ഏഷ്യൻ രാജ്യങ്ങളിൽ അഫ്ഗാനിസ്ഥാൻ മാത്രമാണ് പട്ടികയിൽ ഇന്ത്യയ്ക്ക് പിന്നിലുള്ളത്. ആഗോള പട്ടിണി സൂചികയിൽ അഫ്ഗാനിസ്ഥാൻ 109-ാം സ്ഥാനത്താണ്. 121 രാജ്യങ്ങളിൽ 17 രാജ്യങ്ങൾ അഞ്ചിൽ താഴെയാണ് സ്കോർ ചെയ്തത്. ആഗോള പട്ടിണി സൂചികയിൽ ബെലറൂസ് ആണ് ഒന്നാം സ്ഥാനത്ത്. ബോസ്നിയയും ചിലിയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. ചൈനയാണ് നാലാം സ്ഥാനത്ത്.

പോഷകാഹാരക്കുറവ്, ശിശുമരണനിരക്ക്, ശരീരശോഷണം,
വളർച്ചാ മുരടിപ്പ് തുടങ്ങിയ സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് ആഗോള പട്ടിണി സൂചിക തയ്യാറാക്കുന്നത്.