ഇന്ത്യയിൽ പുതിയ 1,112 കൊവിഡ്-19 കേസുകൾ; വാക്സിനേഷൻ കവറേജ് 219.58 കോടി കവിഞ്ഞു

ന്യൂഡല്‍ഹി: ഇന്ത്യയിലെ കൊവിഡ്-19 വാക്സിനേഷൻ കവറേജ് 219.58 കോടി കവിഞ്ഞു. ഇതുവരെ 4.12 കോടിയിലധികം കൗമാരക്കാർക്ക് കൊവിഡ് -19 വാക്സിന്‍റെ ആദ്യ ഡോസ് നൽകി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,112 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

നിലവിൽ ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണം 20,821 ആണ്. പോസിറ്റീവ് കേസുകളുടെ 0.05 ശതമാനമാണ് സജീവ കേസുകൾ. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 1,892 രോഗികൾ സുഖം പ്രാപിച്ചു. 98.77 ശതമാനമാണ് രോഗമുക്തി നിരക്ക് . കഴിഞ്ഞ 24 മണിക്കൂറിനിടെ 1,44,491 കൊവിഡ്-19 പരിശോധനകളാണ് നടത്തിയത്.

ഇതുവരെ 90.04 കോടി (90,04,17,092) കോടി പരിശോധനകളാണ് രാജ്യത്ത് നടത്തിയത്. രാജ്യത്തെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.06 ശതമാനവും പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.77 ശതമാനവുമാണ്.